Advertisement

‘ആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷയുള്ള ഭാവികൾ’ ; ഇന്ന് ലോക ആരോഗ്യ ദിനം

April 7, 2025
Google News 3 minutes Read

ഏപ്രിൽ 7 ലോക ആരോഗ്യ ദിനമായി ആചരിക്കുന്നു.രോഗങ്ങൾ തടയുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി ആഗോള തലത്തിൽ ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.എല്ലാ വർഷവും ഈ ദിവസത്തോടനുബന്ധിച്ച് ലോകാരോഗ്യസംഘടന ഒരു ആശയം മുന്നോട്ട് വെക്കാറുണ്ട്.’ആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷയുള്ള ഭാവികൾ’ എന്നാണ് ഈ വർ‌ഷത്തെ പ്രമേയം.

Read Also: ചുറ്റികയുമായി എത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തി; കൊച്ചിയിൽ സ്വകാര്യ ബസിനുള്ളിൽ യുവാവിന്റെ ഗുണ്ടായിസം

മാതൃ-നവജാതശിശു മരണങ്ങൾ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കാനും സ്ത്രീകളുടെ ദീർഘകാല ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകാനും ഗവൺമെന്റും ആരോഗ്യസ്ഥാപനങ്ങളും മുൻകൈ എടുക്കണമെന്നുമുള്ള ആശയവും, ആരോഗ്യകരമായ ഗർഭധാരണം,ശിശു ജനനം,മെച്ചപ്പെട്ട പ്രസവാനന്തര ആരോഗ്യം എന്നിവയെ പറ്റിയുള്ള അവബോധവും ലോകാരോഗ്യ സംഘടന(WHO ) മുന്നോട്ട് വയ്ക്കുന്നു.

1950 മുതലാണ് ലോകാരോഗ്യ സംഘടനയുടെ (WHO )സ്ഥാപകദിനമായ ഏപ്രിൽ 7 ലോക ആരോഗ്യ ദിനമായി നിലവിൽ വന്നത് .1948-ൽ സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന ആദ്യത്തെ ലോകാരോഗ്യ അസംബ്ലിയിൽ നിന്നാണ് ലോകാരോഗ്യ ദിനം എന്ന ആശയം മുന്നോട്ട് വരുന്നത്.ഈ അസംബ്ലിയിൽ വച്ചു തന്നെയാണ് ലോകാരോഗ്യ സംഘടനയുടെ ഭരണഘടന അംഗീകരിക്കപ്പെടുന്നതും, ലോകമെമ്പാടുമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സ്ഥാപിതമായ WHO, ആരോഗ്യ മേഖലയുടെ വളർച്ചയ്ക്കും ,ഉന്നമനത്തിനുമായിട്ടാണ് ഈ ദിനം ഇപയോഗിക്കുന്നത്.

Story Highlights : World health day ; a global initiative by the World Health Organisation (WHO)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here