Advertisement

‘സയണിസം സത്യത്തെ ആക്രമിക്കുന്നു; മിസൈലുകൾ പറക്കുന്നത് ഒരിക്കലും സമാധാനത്തിലേക്കല്ല’; സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

12 hours ago
Google News 2 minutes Read

ഇറാനിലും ​ഗസ്സയിലും ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. ഇസ്രയേലിന്റെ ബൂട്ടുകൾക്കടിയിൽ നീതി കാട്ടുനീതിയാവുന്നുവെന്ന് ശിഹാബ് തങ്ങൾ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. പലസ്തീനിൻ്റെ കുഞ്ഞുങ്ങളെ ഫൈറ്റർ ജെറ്റുകളും ഫൈറ്റിംഗ് ഫാൽക്കൺസും ഹെറൺ ഡ്രോണുകളും ക്രൂരമായി വംശഹത്യ ചെയ്യുന്നുവെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ കുറിച്ചു.

സയണിസം സത്യത്തെ ആക്രമിക്കുന്നുവെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ചെറുത്ത് നിൽക്കാൻ ധൈര്യപ്പെട്ടതിന് ഇറാനെ കുറ്റപ്പെടുത്തപ്പെടുന്നുവെന്നും ലോകം നിശബ്ദത കൊണ്ട് ഈ നിരപരാധികളുടെ രക്തത്തിലെ പങ്കാളിയാവുമോയെന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ചോദിച്ചു.

Read Also: ‘ഇറാനോട് ഇന്ത്യ അനുഭാവം അറിയിച്ചു, ഇസ്രയേൽ ആക്രമണത്തെ അപലപിച്ചു’; എസ് ജയശങ്കറുമായി സംസാരിച്ച് ഇറാൻ വിദേശകാര്യ മന്ത്രി

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇസ്രായേലിന്റെ ബൂട്ടുകൾക്കടിയിൽ നീതി കാട്ടുനീതിയാവുന്നു.അധിനിവേശം ഭയത്തിന്റെ ഭാഷയിൽ പൊതിഞ്ഞിരിക്കുന്നു. ഗാസ തടങ്കൽ പാളയമായിരിക്കുന്നു.ഒരു സ്വപ്ന ദൈർഘ്യം പോലുമനുവദിക്കാതെ ഫലസ്തീനിൻ്റെ കുഞ്ഞുങ്ങളെ ഫൈറ്റർ ജെറ്റുകളും ഫൈറ്റിംഗ് ഫാൽക്കൺസും ഹെറൺ ഡ്രോണുകളും ക്രൂരമായി വംശഹത്യ ചെയ്യുന്നു.

മിസൈലുകൾ പറക്കുന്നത് ഒരിക്കലും സമാധാനത്തിലേക്കല്ല. കവർന്നെടുത്ത ഭൂമിക്കു മുകളിലെ മയ്യിത്തുകൾ കണ്ട് ആകാശം പോലും മിഴി വാർക്കുന്നു.വംശ/വർണ്ണവിവേചനത്തിന്റെ കാട്ടുനീതിയിൽ മനുഷ്യവകാശങ്ങൾ ചാരമാവുന്നു.

സയണിസം സത്യത്തെ ആക്രമിക്കുന്നു.ഓരോ ബോംബും നിശബ്ദമാക്കിയ ഒരു പ്രാർത്ഥനയെ മറയ്ക്കുന്നു. ഇറാൻ കുറ്റപ്പെടുത്തപ്പെടുന്നു.ചെറുത്ത് നിൽക്കാൻ ധൈര്യപ്പെട്ടതിന്.ഞെക്കി ഞെരുക്കുമ്പോഴും പോർ മുഖത്ത് ഭീരുക്കളാവാത്തതിന്. ലോകം ഉണരുമോ, അതോ നിശബ്ദത കൊണ്ട് ഈ നിരപരാധികളുടെ രക്തത്തിലെ പങ്കാളിയാവുമോ..

Story Highlights : Sayyid Munavvar Ali Shihab Thangal against Israeli attacks on Iran and Gaza

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here