Advertisement

തിരുവനന്തപുരത്തെ ആദിവാസി ഊരുകളിലെ സാഹചര്യം വിലയിരുത്തി എംഎൽഎയും കളക്ടറും

April 8, 2020
Google News 2 minutes Read

തിരുവനന്തപുരം ജില്ലയിലെ ആദിവാസി ഊരുകളിൽ ലോക്ക് ഡൗൺ കാലത്തെ ജീവിത സാഹചര്യം വിലയിരുത്തി ജില്ലാ ഭരണകൂടം. ജില്ലയിൽ ആദിവാസികൾ തിങ്ങിപ്പാർക്കുന്ന കുറ്റിച്ചലിലെ ഊരുകളിലാണ് കെ എസ് ശബരിനാഥൻ എംഎൽഎയും ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണനും സന്ദർശനം നടത്തിയത്. ലോക്ക് ഡൗൺ കാലത്ത് തീർത്തും ഒറ്റപ്പെട്ടു പോയ വിഭാഗമായ ആദിവാസികളുടെ ഊരുകളിൽ പോഷകാഹാര ഭക്ഷ്യധാന്യക്കിറ്റും വിതരണം ചെയ്തു.

Read Also: തിരുവനന്തപുരം വിമാനത്താവളത്തിലെ ആരോഗ്യവിഭാഗം ജീവനക്കാർക്ക് കൊവിഡ് ടെസ്റ്റ് നടത്താൻ തീരുമാനം

കോട്ടൂർ പൊടിയം മേഖലയിലാണ് തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസി ഊരുകളുള്ളത്. ഇവരുടെ ഏക ആശ്രയമായിരുന്ന കോട്ടൂർ ചന്ത അടച്ചതോടെ അവശ്യ സാധനങ്ങൾ പോലും വാങ്ങാനാകാത്ത സ്ഥിതിയാണ്. മൊബൈൽ റേഷൻ കട വഴിയാണ് സൗജന്യ റേഷൻ ഊരുകളിൽ എത്തിക്കുന്നത്. എംഎൽഎയും കളക്ടറും എത്തിയതോടെ പരാതിയുമായി നിരവധി പേർ സമീപിച്ചു. പരാതികൾക്ക് എല്ലാം ഉടൻ പരിഹാരം കാണുമെന്ന് അധികൃതർ ഉറപ്പ് നൽകി. ഊരുകളിലെ 60 കഴിഞ്ഞവർക്ക് പോഷകാഹാരം ഉൾപ്പെടെ ഭക്ഷ്യധാന്യക്കിറ്റും വിതരണം ചെയ്തു.

 

tvm, lock down, tribes, sabarinathan k s, collector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here