ലോക്ക്ഡൗണ്‍ ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് ഇനി പിഴ: മുഖ്യമന്ത്രി

കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിന് പകരം ഇനി കടുത്ത പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ ലംഘനത്തിന് പിടികൂടുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്നത് ഒരു വലിയ പ്രശ്‌നമായി മാറിയതിനാലാണ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
രക്തദാനത്തിന് സന്നദ്ധരായി കൂടുതല്‍ ആളുകള്‍ രംഗത്ത് വരണം. ആശുപത്രികളില്‍ അടിയന്തര ചികിത്സകള്‍ക്ക് രക്തം ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. മൊബൈല്‍ യൂണിറ്റുകള്‍ വഴിയും രക്തം ശേഖരിക്കാനുള്ള സംവിധാനം ഉണ്ടാക്കും. രക്തദാന സേന രൂപീകരിച്ചിട്ടുള്ള സംഘടനകളും സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: coronavirus, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here