കൊവിഡ് വ്യാപനം: ധാരാവി അടച്ചിടാൻ ആലോചന

മഹാരാഷ്ട്രയിൽ കൊവിഡ് പകരുന്നതിന്റെ തോത് വർധിച്ച സാഹചര്യത്തിൽ ധാരാവി ചേരി അടച്ചിടാൻ ആലോചന. ചേരി പൂർണമായും അടയ്ക്കുന്നത് പരിഗണനയിലാണെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു.
കഴിഞ്ഞ ആഴ്ച ധാരാവിയിൽ കൊവിഡ് ഒരാൾ ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. അന്ന് തന്നെ അയാൾ മരിക്കുകയും ചെയ്തു. 55 വയസായിരുന്നു മരിച്ച വ്യക്തിക്കുണ്ടായിരുന്നത്. ഇന്നലെ ഒരാൾ കൂടി കൊറോണ വൈറസ് ബാധ മൂലം മരിക്കുകയുണ്ടായി. ഈ രണ്ട് മരണവും രോഗ ബാധിതരുടെ എണ്ണം ഉയരുന്നതുമാണ് ആശങ്ക വർധിപ്പിച്ചിരിക്കുന്നത്. അതിനാലാണ് ചേരി അടച്ചിടാനായി സർക്കാർ ആലോചന.
ഇപ്പോൾ 13 പേർക്കാണ് അവിടെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ ബാലികാ നഗർ എന്ന സ്ഥലം സീൽ ചെയ്തിരിക്കുകയാണ്. ധാരാവിയിൽ കൊവിഡ് പടരുകയാണെങ്കിൽ നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ പ്രവൃത്തിയായിരിക്കും. 10 ലക്ഷത്തിൽ അധികം ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് ധാരാവി. സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒന്നും തന്നെ ഇവിടെ പാലിക്കപ്പെടുന്നില്ലെന്നാണ് വിവരം. ഇതിനാലാണ് ചേരി പ്രദേശം മുഴുവനായി അടച്ചിടുന്ന കാര്യം സർക്കാർ പരിഗണിക്കുന്നത്.
Story Highlights- maharashtra, dhaaravi, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here