ആഭ്യന്തര വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല

ആഭ്യന്തര വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല. ഏപ്രിൽ 15നാണ് ഇന്ത്യയിൽ ലോക്ക്ഡൗൺ അവസാനിക്കുന്നത്. എന്നാൽ ഏപ്രിൽ 15 മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കില്ല. കൊറോണയെ രാജ്യത്ത് നിന്ന് പൂർണമായും തുരത്തിയെന്ന് ഉറപ്പായതിന് ശേഷം മാത്രമേ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കൂവെന്ന് സിവിൽ വിയോമയാന മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ വിമാന സർവീസുകളില്ലാതെ പല പ്രദേശങ്ങളിൽ നിൽക്കേണ്ടി വന്ന ജനങ്ങളെ കുറിച്ചോർത്ത് വിഷമമുണ്ടെന്ന് മന്ത്രി ട്വിറ്ററിൽ കുറിച്ചു. കൊറോണയെ രാജ്യത്ത് നിന്ന് പൂർണമായും തുരത്തിയെന്ന് ഉറപ്പായതിന് ശേഷം മാത്രമേ വിമാന സർവീസുകൾ പുനരാരംഭിക്കുകയുള്ളുവെന്ന് പറഞ്ഞ മന്ത്രി ഈ സാഹചര്യത്തിൽ സഹകരിച്ച എല്ലാവർക്കും നന്ദിയും അറിയിച്ചു.
മാർച്ച് 25 മുതലാണ് ഇന്ത്യയിൽ 21 ദിവസം നീണ്ട് നിൽക്കുന്ന ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ അന്താരാഷ്ട്ര ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കുകയായിരുന്നു.
Story Highlights – domestic flight service
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here