Advertisement

ലോക്ക് ഡൗൺ; കർഫ്യൂ പാസ് ആവശ്യവുമായി ഇ-കൊമേഴ്സ് കമ്പനികൾ

April 9, 2020
Google News 2 minutes Read

ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ബിസിനസ് നിലച്ചിരിക്കുന്ന ഇ-കൊമേഴ്സ് കമ്പനികൾ കർഫ്യൂ പാസ് ആവശ്യവുമായി രംഗത്ത്. ലോക് ഡൗൺ തുടർന്നാൽ തങ്ങളുടെ വിതരണശൃംഖല തകരാതിരിക്കാൻ ആറു മാസത്തേക്ക് കൂടി കർഫ്യൂ പാസ് അനുവദിക്കണമെന്നാണ് ആവശ്യം. ആമസോൺ, ഫ്ളിപ്കാർട്ട്, ബിഗ് ബാസ്‌കറ്റ്, ഗ്രോഫേഴ്സ് തുടങ്ങിയ ഇ-കൊമേഴസ് ഭീമന്മാരാണ് പ്രധാനമായും കർഫ്യൂ പാസിനു വേണ്ടി രംഗത്തു വന്നിട്ടുള്ളത്.

ലോക്ക് ഡൗൺ മൂലം ഈ കമ്പനികൾ വഴി അവശ്യ വസ്തുക്കളുടെ വിതരണം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഏപ്രിൽ 14 വരെയാണ് അവശ്യവസ്തു വിൽപ്പനയ്ക്കുള്ള പാസ് ഇവർക്ക് നൽകിയിട്ടുള്ളത്. ഇത് നീട്ടിനൽകാനാണ് ആവശ്യം.

ലോക്ക് ഡൗൺ നീട്ടാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാലാണ് അടിയന്തരമായി കർഫ്യൂ പാസ് നീട്ടിനൽകണമെന്ന ആവശ്യവുമായി കമ്പനികൾ രംഗത്തു വരുന്നത്. വീണ്ടും ലോക് ഡൗൺ ആരംഭിച്ചാൽ ആ സമയത്ത് കർഫ്യൂ പാസ് ലഭിക്കാൻ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നതാണ് ഇപ്പോഴെ ഈ ആവശ്യം ഉന്നയിക്കാൻ കമ്പനികൾ കാരണമായി പറയുന്നത്.

ഇ-കൊമേഴ്സ് കമ്പനികളിലെ ജീവനക്കാർ ഭൂരിഭാഗവും ഇപ്പോൾ ജോലിയിലില്ല. വളരെ കുറച്ചു പേർമാത്രമാണ് നിലവിൽ ജീവനക്കാരായുള്ളത്. ഇതു മൂലം വിതരണത്തിന് വലിയ ബുദ്ധിമുട്ടുകളും കമ്പനികൾ നേരിടുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ സംസ്ഥാന തലത്തിൽ കൂടുതൽ കാലാവധിയോടെ കർഫ്യൂ പാസുകൾ അനുവദിക്കണമെന്നാണ് കമ്പനികൾ ആവശ്യപ്പെടുന്നത്.

Story highligth: lock down,e- commerce copanies, Curfew Pass

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here