കണ്ണൂർ ജില്ലയിലെ ന്യൂമാഹി പഞ്ചായത്തിലും കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ജില്ലാ ഭരണകൂടം

കണ്ണൂർ ജില്ലയിലെ ന്യൂമാഹി പഞ്ചായത്തിലും കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ജില്ലാ ഭരണകൂടം ആലോചിക്കുന്നു. രോഗം ബാധിച്ച മാഹി സ്വദേശി ഏറ്റവും കൂടുതൽ സഞ്ചരിച്ചത് കണ്ണൂർ ജില്ലയിലാണ്. അതേ സമയം, ജില്ലയിൽ കൂടുതൽ പേർ രോഗ വിമുകിതി നേടിയത് ആശ്വാസകരമെന്ന് കണ്ണൂർ കളക്ടർ പറഞ്ഞു.
കണ്ണൂർ ജില്ലയിൽ രോഗം ബാധിച്ചവരിൽ ഭൂരിഭാഗവും തലശേരി, കൂത്തുപറമ്പ്, പാനൂർ മേഘലകളിൽ നിന്നാണ്. ഈ പശ്ചാത്തലത്തിലാണ് തലശേരി, കൂത്തുപറമ്പ്, പാനൂർ മുൻസിപ്പാലിറ്റികളിലും മൊകേരി, ചൊക്ലി, പാട്യം, ചിറ്റാരിപറമ്പ്, കതിരൂർ, പന്നിയന്നൂർ തുടങ്ങിയ പഞ്ചായത്തുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച മാഹി സ്വദേശി കണ്ണൂർ ജില്ലയുടെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചിരുന്നു. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പന്നിയന്നൂരിനും ചൊക്ലിക്കും പുറമേ ന്യൂമാഹി പഞ്ചായത്തിലും ഇദ്ദേഹം പല തവണ സന്ദർശനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ന്യൂമാഹിയിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഭരണകൂടം ആലോചിക്കുന്നത്. എന്നാൽ, മാഹി സ്വദേശിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. ആരോഗ്യ പ്രവർത്തകർ അടക്കം നൂറോളം പേരെ ഇതുവരെ നിരീക്ഷണത്തിലാക്കി കഴിഞ്ഞു.
അതേ സമയം, സംസ്ഥനത്ത് ഏറ്റവും കൂടുതൽ പേർ രോഗ വുമുക്തി നേടിയതും കണ്ണൂർ ജില്ലയിലാണ്(26 പേർ). നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിസയിരുത്തൽ. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ പറ്റാത്തവർക്കായി തയാറാക്കിയ കൊറോണ കെയർ സെന്ററിൽ നിന്ന് ബുധനാഴ്ച മാത്രം 200 പേർ നിരീക്ഷണം പൂർത്തിയാക്കി മടങ്ങി. അടിയന്തിര സാഹചര്യമുണ്ടായാൽ നേരിടാൻ ജില്ലാ ഭരണകൂടം തയാറാണെന്നും ജില്ലാ കളക്ടർ ടിവി സുഭാഷ് പറഞ്ഞു.
Story highlight: kannur , new maahi, strict restrictions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here