സംസ്ഥാനത്ത് ഇന്ന് കൊവിഡ് നെഗറ്റീവായത് 13 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 13 പേരുടെ കൊവിഡ് പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ നിന്നും ആറ് പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നും മൂന്നു പേരുടെയും ഇടുക്കി, മലപ്പുറം ജില്ലകളില്‍ നിന്നും രണ്ടു പേരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 258 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ സംസ്ഥാനത്ത് ആകെ 97 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,36,195 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,35,472 പേര്‍ വീടുകളിലും 723 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 153 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 12,553 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 11,469 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
Story Highlights: coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here