കൊറോണ വ്യാപനം എത്രത്തോളമെന്നറിയാൻ പൂൾ ടെസ്റ്റിംഗ് രീതി

രാജ്യത്ത് കൊറോണ വ്യാപനം എത്രത്തോളമെന്നറിയാൻ പൂൾ ടെസ്റ്റിംഗ് രീതി നടപ്പാക്കാൻ അധികൃതർ.
രാജ്യത്തെ 436 ജില്ലകളിലാണ് രീതി നടപ്പാക്കുന്നത്.
ഒരുപാട് പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കയക്കുന്ന ചെലവ് കുറയ്ക്കാൻ സ്വീകരിക്കുന്ന മാർഗ്ഗമാണ് പൂൾ ടെസ്റ്റിംഗ്. ഒരു കൂട്ടം ആളുകളിൽ നിന്ന് ഒരാളെ തിരഞ്ഞെടുത്ത് ടെസ്റ്റിംഗിന് വിധേയമാക്കുന്ന രീതിയാണിത്. ഇതിൽ പ്രതിനിധികരിക്കപ്പെടുന്ന വ്യക്തിയുടെ സാമ്പിൾ പോസിറ്റീവ് ആയാൽ ആ കൂട്ടത്തിലുള്ള എല്ലാവരേയും ടെസ്റ്റിംഗിന് വിധേയമാക്കും. നിലവിൽ ടെസ്റ്റിംഗിനായി ആരോഗ്യ സേതു ആപ്പ് വഴിയുള്ള വിവരങ്ങളും നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങളും ശേഖരിച്ച് രോഗലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവരുടെയും ടെസ്റ്റ് നടത്താനാണ് തീരുമാനം. ടെസ്റ്റിംഗിന് ആർടി പിസിആർ എന്ന പഴയ മാർഗമാണ് ഉപയോഗിക്കുക.
ലോക്ക് ഡൗൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഒരു വലിയ വിഭാഗം ജനങ്ങളും ടെസ്റ്റിംഗിന് വിധേയരായിട്ടില്ല എന്നതും ആശങ്ക ജനിപ്പിക്കുന്ന ഒന്നാണ്.
Story highlight:pool test,country,corona
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here