ഉന്നത ഉദ്യോഗസ്ഥർ സാലറി ചലഞ്ചിൽ സഹകരിക്കുന്നുണ്ടോ എന്ന് സംശയം: കടകംപള്ളി

റിട്ടയർഡ് ഐഎഎസ് ഉദ്യോഗസ്ഥരെ പോലുള്ള ഉന്നത ഉദ്യാഗസ്ഥർ സാലറി ചലഞ്ചിൽ സഹകരിക്കുന്നുണ്ടോയെന്ന് സംശയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജനപ്രതിനിധികളും സർക്കാർ ജീവനക്കാരും സർവീസ് പെൻഷൻകാരുമടക്കം സാലറി ചലഞ്ചിൽ പങ്കാളികളാകുമ്പോൾ വലിയ തുക പെൻഷൻ വാങ്ങുന്ന റിട്ടേയർഡ് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുംഒരു മാസത്തെ പെൻഷൻ നൽകാൻ തയാറാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
വിനോദ സഞ്ചാര മേഖലയിൽ വലിയ നഷ്ടമാണ് ഉണ്ടായത്. നഷ്ടത്തിന്റെ തോത് കണക്കാക്കി വരുന്നതേയുള്ളു.പുനരുജ്ജീവന പാക്കേജ് വേണ്ടി വരുമെന്നുംപദ്ധതിയുടെ രൂപരേഖ തയാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ആരോഗ്യ പ്രവർത്തകരെ സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കണമെന്ന് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. സ്വന്തം കുടുംബവും ആരോഗ്യവും മറന്നാണ് കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ആരോഗ്യ പ്രവർത്തകർ ഏർപ്പെടുന്നത്. അതിനാൽ അവരെ ആദരിക്കേണ്ട കടമ സമൂഹത്തിനുണ്ട്. സാമ്പത്തിക ആനുകൂല്യങ്ങൾ നൽകിയുള്ള പ്രോത്സാഹനമാണ് വേണ്ടത്. അതിനാൽ സാലറി ചാലഞ്ചിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ആവശ്യം.
Story Highlights- kadakampalli surendran, salary challenge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here