കൊറോണ വൈറസ് വ്യാപനം വർധിച്ചതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി

കൊറോണ വൈറസ് വ്യാപനം വർധിച്ചതിൽ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ. വിദേശത്ത് നിന്നെത്തിയവരെ ക്വാറന്റൈൻ ചെയ്യുന്നതിൽ വന്ന വീഴ്ച്ചയാണ് രോഗം പടരാൻ കാരണമായതെന്നാണ് കോൺഗ്രസ് മുഖ്യമന്ത്രി ആരോപിക്കുന്നത്.

വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് വന്ന എല്ലാവരേയും ക്വാറന്റൈൻ ചെയ്യാൻ കേന്ദ്ര സർക്കാർ നേരത്തെ തന്നെ തീരുമാനമെടുക്കണമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇന്ത്യയിൽ കൊവിഡ് മൂലമുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ലായിരുന്നുവെന്നാണ് ബാഘേൽ പറയുന്നത്.

കൊവിഡ് വിഷയം കേന്ദ്രം കൂടുതൽ ഗൗരവത്തോടെ എടുക്കണമായിരുന്നു. അന്താരാഷ്ട്ര വിമാന സർവീസ് നേരത്തെ തന്നെ റദ്ദാക്കി വിദേശത്ത് നിന്നുമെത്തുന്നവരെ നീരീക്ഷിക്കണണമായിരുന്നു. എങ്കിൽ ഇന്ത്യയിലാകെ വൈറസ് വ്യാപിക്കുന്നത് ഒഴിവാക്കാമായിരുന്നു; ഭൂപേഷ് ബാഘേൽ പറഞ്ഞു.

11 കൊറോണ കേസുകളാണ് ഛത്തീസ്ഗഢിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചികിത്സയിലുള്ളവരിൽ ഒമ്പത് പേർ രോഗവിമുക്തരാവുകയും ചെയ്തു.

മാർച്ച് 13 ന് സംസ്ഥാനത്ത് മുൻകരുതലിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തിയേറ്റർ, മാളുകൾ എല്ലാം അടച്ചിരുന്നു. സംസ്ഥാന അതിർത്തിയും അടച്ചിരുന്നു. മുൻകൂർ തന്നെ ആവശ്യമായ എല്ലാ മുൻകരുതലുകളും തങ്ങൾ സ്വീകരിച്ചിരുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സംസ്ഥാനത്ത് ലോക്ക് ഡൗൺ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം ഏപ്രിൽ 11 ന് നടക്കുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായിട്ടുള്ള യോഗത്തിന് ശേഷം എടുക്കുമെന്നും ഭൂപേഷ് ബാഘേൽ അറിയിച്ചു.

Story highlight: Chhattisgarh Chief Minister, criticizes, the central government for increasing coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top