സംസ്ഥാനത്ത് ഇന്ന് 27 പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി

COVID

സംസ്ഥാനത്ത് ഇന്ന് 27 പേരുടെ കൊവിഡ് പരിശോധനാ ഫലമാണ് നെഗറ്റീവായത്. കാസര്‍ഗോഡ് ജില്ലയിലുള്ള 17 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന എട്ട് പേര്‍) കണ്ണൂര്‍ ജില്ലയിലുള്ള ആറ് പേരുടേയും കോഴിക്കോട് ജില്ലയിലുള്ള രണ്ട് പേരുടേയും (ഒരാള്‍ കാസര്‍ഗോഡ്) എറണകുളം, തൃശൂര്‍ ജില്ലകളിലുള്ള ഓരോരുത്തരുടേയും ഫലമാണ് ഇന്ന് നെഗറ്റീവായത്.

കേരളത്തില്‍ കൊവിഡ് 19 ആദ്യ കേസ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേരാണ് രോഗമുക്തി നേടി ഡിസ്ചാര്‍ജായത്. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള രണ്ട് പേരും എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേരും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഏഴ് പേരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 37 പേരും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 24 പേരും കൊല്ലം ജില്ലയില്‍ നിന്നുള്ള രണ്ട് പേരും കോട്ടയം ജില്ലയില്‍ നിന്നുള്ള മൂന്ന് പേരും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ആറ് പേരും മലപ്പുറം ജില്ലയില്‍ നിന്നുള്ള നാല് പേരും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള എട്ട് പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള എട്ട് പേരും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഏഴ് പേരും വയനാട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരുമാണ് ഡിസ്ചാര്‍ജായത്.

ഇതില്‍ എട്ട് വിദേശികളും ഉള്‍പ്പെടും. ഏഴ് വിദേശികള്‍ എറണാകുളം മെഡിക്കല്‍ കോളജില്‍ നിന്നും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുമാണ് ഡിസ്ചാര്‍ജ് ആയത്.

Story Highlights: coronavirus, k k shailaja,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top