ഡൽഹിയിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 32 പേർക്കെതിരെ കേസ്

ഡൽഹിയിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 32 പേർക്കെതിരെ കേസെടുത്തു. ഡൽഹിയിലെ വടക്കു പടിഞ്ഞാറൻ മേഖലയിലാണ് സംഭവം.
കൊവിഡ് വ്യാപനം വർധിച്ചതിനെ തുടർന്ന് ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വീടിന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന നിർദേശവും നൽകിയിരുന്നു. ഇത് ലംഘിച്ചവർക്ക് എതിരെയാണ് ഡൽഹി പൊലീസ് നടപടി സ്വീകരിച്ചത്.
രാജ്യ തലസ്ഥാനത്ത് 720 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഹോട്ട് സ്പോട്ടുകളുടെ എണ്ണം 25 ആയി ഉയർന്നു. രോഗവ്യാപനത്തിന് കൂടുതൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കി.
Story highlights- delhi police,mask,lockdown
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here