ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മകൾ പുതുക്കി ഇന്ന് ദു:ഖ വെള്ളി

യേശു ക്രിസ്തുവിന്റെ കുരിശു മരണത്തിന്റെ സ്മരണയിൽ ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. കുരിശും വഹിച്ചുള്ള ക്രിസ്തുവിന്റെ കാൽവരി യാത്രയും പീഡാനുഭവവും കുരിശുമരണവും ഓർമ്മിച്ചാണ് ദു:ഖവെള്ളി ആചരിക്കുന്നത്.
ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ഉപവാസത്തോടെയും പ്രാർത്ഥനകളോടെയും ഗാഗുൽത്താമലയിലൂടെ യേശു കുരിശുമേന്തി നടന്നുനീങ്ങിയതിന്റെ ഓർമ്മ പുതുക്കുകയാണ്.
ദേവാലയങ്ങളിൽ സാധാരണ കുരിശിന്റെ തിരുശേഷിപ്പ് ചുംബനവും, പീഡാനുഭവ വായനകളും, നഗരികാണിക്കലും, കുരിശിന്റെ വഴിയെ നടക്കലുമാണ് ചടങ്ങുകൾ.
എന്നാൽ ഇത്തവണ സമ്പർക്ക വിലക്കുള്ളതിനാൽ വിശ്വാസി പങ്കാളിത്തമില്ലാതെയാണ് പള്ളികളിലെ പ്രാർത്ഥനകൾ നടക്കുന്നത്. കുരിശിന്റെ വഴി പ്രദിക്ഷണവും ഇക്കുറിയുണ്ടാകില്ല.
Story Highlights- good friday
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here