വളരെ എളുപ്പത്തില്‍ പെസഹാ അപ്പം എങ്ങനെ തയാറാക്കാം?

യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തിന്റെ ഓര്‍മ പുതുക്കലാണ് പെസഹാ വ്യാഴം. ക്രിസ്തീയ വിശ്വാസ പ്രകാരം വിശുദ്ധ കുര്‍ബാന സ്ഥാപിക്കപ്പെട്ടത് അന്ത്യത്താഴത്തിലാണ്. പെസഹായ്ക്ക് വീടുകളില്‍ അപ്പം മുറിയ്ക്കല്‍ ചടങ്ങ് കാലങ്ങളായി നടത്താറുണ്ട്. വീട്ടിലുള്ളവരെല്ലാവരും അയല്‍പക്കക്കാരും ബന്ധുമിത്രാദികളും ഒന്നിച്ചുകൂടുന്ന ആഘോഷമാണ് അപ്പം മുറിയ്ക്കല്‍. അപ്പം മുറിയ്ക്കലിലെ പ്രധാന വിഭവമാണ് പെസഹാ അപ്പം. ഇത് ഉണ്ടാക്കുന്നതെങ്ങനെ? (Pesaha appam recipe in Malayalam)
ആദ്യം പച്ചരി വെള്ളത്തിലിടണം. മൂന്ന് മണിക്കൂര്‍ നേരം അരി വെള്ളത്തില്‍ കുതിരേണ്ടതുണ്ട്. അതിന് ശേഷം ഈ അരി പൊടിച്ച് ചെറുതായൊന്ന് വറുത്ത് മാറ്റി വയ്ക്കണം. അതിന് ശേഷം ഉഴുന്ന് വറുത്ത് വെള്ളത്തിലിട്ട് കുതിര്‍ന്ന് കഴിയുമ്പോള്‍ മിക്‌സിയില്‍ ചെറുതായി അരച്ച് വറുത്തുവച്ച അരിപ്പൊടിയില്‍ ചേര്‍ക്കണം.
Read Also: ബോൾ ചെയ്യാൻ തീരുമാനമെടുത്ത് സഞ്ജു; രാജസ്ഥാനെതിരെ പഞ്ചാബ് ബാറ്റ് ചെയ്യും
പിന്നീട് വെളുത്തുള്ളി, ചെറിയ ഉള്ളി, എന്നിവ ചെറുതായി അരിഞ്ഞ് നെയ്യില്‍ വറുത്ത് ഇതില്‍ നിന്ന് ഒരല്‍പ്പം അരിപ്പൊടിയില്‍ ചേര്‍ക്കുക. തേങ്ങ ചെറുതായി കൊത്തിയരിഞ്ഞ് നെയ്യില്‍ വറത്തെടുക്കണം. ഇതും അരിപ്പൊടിയില്‍ ചേര്‍ക്കുക. രണ്ട് തേങ്ങ ചിരകിയത് അരിപ്പൊടിയില്‍ ചേര്‍ത്തിളക്കണം. ഇതെല്ലാം ആവശ്യത്തില് വെള്ളം ചേര്‍ത്ത് കുഴയ്ക്കുക. ഇനി ഒരു പാത്രത്തില്‍ നന്നായി എണ്ണയോ നെയ്യോ തടവി ഈ അരിപ്പൊടി മിശ്രിതം ചെറിയ ഉരുളകളാക്കി അത് പരത്തി തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക. അപ്പച്ചെമ്പില്‍ മാവ് കോരിയൊഴിച്ച് ആവികയറ്റി അപ്പം തയാറാക്കുന്ന രീതിയുമുണ്ട്. നേരത്തെ എടുത്തതില്‍ ബാക്കിയുള്ള വറുത്ത ഉള്ളിയും മുകളില്‍ വിതറാം. ഇതിന്റെ മുകളിലായി ഓശാന ഞായറാഴ്ച പള്ളിയില്‍ നിന്ന് ലഭിച്ച കുരുത്തോല കൊണ്ടുള്ള കുരിശും വച്ചാല്‍ പെസഹാ അപ്പം തയ്യാര്‍.
Story Highlights: Pesaha appam recipe in Malayalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here