ലോക്ക്ഡൗൺ കാലത്ത് ഭക്ഷണവും മരുന്നും എത്തിക്കാൻ അഗ്നിരക്ഷാ സേന; വിളിക്കേണ്ട നമ്പർ 101

ലോക്ക്ഡൗൺ കാലത്ത് അഗ്‌നി രക്ഷാ സേനയുടെ ജോലിയിൽ ചെറിയ മാറ്റമുണ്ട്. ഭക്ഷണവും മരുന്നും അവശ്യക്കാർക്ക് എത്തിക്കുന്നത് സേനയുടെ പ്രധാന ദൗത്യമാണിപ്പോൾ.

പൊതുയിടങ്ങൾ അണുവിമുക്തമാക്കുന്ന ജോലിയുമായി എപ്പോഴും സേനാംഗങ്ങളെ കാണാം. എന്നാൽ ഇതിന് പുറമെ അത്യാവശ്യ മരുന്നുകൾ കിട്ടാതെ പ്രതിസന്ധിയിലാണെങ്കിൽ അവ എത്തിച്ച് നൽകാനും ഇനി അഗ്നിരക്ഷാ സേനാംഗങ്ങൾ തയാറാണ്. 101ൽ വിളിച്ചാവശ്യപ്പെട്ടാൽ മരുന്ന് വീട്ടിലെത്തും.

ഭക്ഷണ വിതരണത്തിലും സേന സജീവമായി രംഗത്തുണ്ട്. സേനയുമായി സഹകരിക്കുന്ന സിവിൽ ഡിഫൻസ് സന്നദ്ധ പ്രവർത്തകർ വീടുകളിൽ പാചകം ചെയ്ത് എത്തിക്കുന്ന ഭക്ഷണമാണ് അർഹരിലേക്ക് എത്തിക്കുന്നത്. വിവിധയിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന ഭക്ഷ്യ വിഭവങ്ങൾ സേനയുടെ വാഹനത്തിൽ കരുതൽ കാത്തിരിക്കുന്നവരിലേക്ക് ഇതോടെ എത്തിച്ചേരും.

Story Highlights- Lock down, Fire force, food, medicine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top