പത്രത്തിലൂടെ കൊവിഡ് പകരുമെന്ന പരാതിയിൽ അടിസ്ഥാനമില്ല; ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് പത്രങ്ങൾക്ക് ഇളവ് നൽകിയ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. പരാതിയിൽ അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.
കൊറോണ വൈറസ് പേപ്പര്‍ പ്രതലങ്ങളില്‍ നാല് ദിവസത്തോളം നിലനില്‍ക്കുമെന്നും കൊറോണ വ്യാപനത്തിന് ഇത് വഴിയൊരുക്കുമെന്നുമുള്ള ആശങ്കകള്‍ ഉന്നയിച്ച് തമിഴാനാട്ടില്‍ നിന്നുള്ള ടി ഗണേഷ് കുമാര്‍ എന്നയാളാണ് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഹര്‍ജിക്കാരന്റെ ആശങ്കകളില്‍ അടിസ്ഥാനമില്ലെന്ന് കോടതി പറഞ്ഞു. ഒരു ജനാധിപത്യ സംവിധാനത്തില്‍ ദിനപത്രങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി.
പത്രമാധ്യമങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് വസ്തുതകള്‍ അടങ്ങിയ വാര്‍ത്തകള്‍ മാത്രമാണെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. വാര്‍ത്തകളും പത്രസ്ഥാപനത്തിന്റെ കാഴ്ചപ്പാടുകളും തമ്മില്‍ കൂട്ടിക്കലര്‍ത്തരുത്. വാര്‍ത്തകള്‍ വായനക്കാരിലേക്ക് എത്തിക്കേണ്ടതുണ്ട്. അവരുടെ പ്രത്യയശാസ്ത്രം മുന്നോട്ട് വയ്ക്കാന്‍ അവര്‍ക്ക് അര്‍ഹതയുണ്ടെങ്കിലും വാര്‍ത്തകളാണ് വായനക്കാര്‍ക്ക് ആവശ്യമെന്നും കോടതി നിരീക്ഷിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here