കേരളാ ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ സാനിറ്റൈസര്‍ പൊതുവിപണിയിലേക്കും

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (കെഎസ്ഡിപി) നിര്‍മിക്കുന്ന സാനിറ്റൈസര്‍ പൊതുവിപണിയിലേക്കും എത്തുന്നു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനു വേണ്ടിയുള്ള 10 ലക്ഷം ബോട്ടില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയാണ് പൊതുവിപണിയിലേക്കായി ഉത്പാദനം തുടങ്ങിയത്. 200, 250 മില്ലി ലിറ്റര്‍ ബോട്ടിലുകളാണ് പൊതുവിപണിയിലെത്തുക. 85, 100 രൂപയാണ് വില. കമ്പനിയില്‍ നിന്ന് നേരിട്ടും സപ്ലൈക്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള് വഴിയും വില്പന നടത്തും.
കൊറോണ രോഗം വ്യാപിക്കുകയും സാനിറ്റൈസറിന് ആവശ്യക്കാര്‍ ഏറുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് കെഎസ്ഡിപിയില്‍ സാനിറ്റൈസര്‍ നിര്‍മാണം ആരംഭിച്ചത്. സാനിറ്റൈസര്‍ കുപ്പികളില്‍ നിറയ്ക്കുന്നതിന് ഫില്ലിംഗ് യന്ത്രങ്ങള്‍ എത്തിച്ചു. അസംസ്കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം കാരണം നിര്‍മാണം മുടങ്ങുന്ന സാഹചര്യത്തില്‍ എക്സൈസ് വകുപ്പില്‍ നിന്ന് ആവശ്യമായ അസംസ്കൃത വസ്തു ലഭ്യമാക്കി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് 25 കോടി രൂപ അനുവദിക്കുകയും ടെന്‍ഡര്‍ നടപടികള്‍ ഇല്ലാതെ അസംസ്കൃത വസ്തുക്കള്‍ വാങ്ങാനുള്ള അനുമതി നല്‍കുകയും ചെയ്തിരുന്നു.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here