ആലപ്പുഴയിൽ ബൈക്കിൽ ചാരായം കടത്തിയ ബിജെപി നേതാവ് അറസ്റ്റിൽ

ആലപ്പുഴയിൽ ബൈക്കിൽ ചാരായം കടത്തിയ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു. ബിജെപിയുടെ ആലപ്പുഴ പുറക്കാട് പഞ്ചായത്ത് സൗത്ത് ഏരിയ പ്രസിഡന്റ് സുരേഷാണ് അറസ്റ്റിലായത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സുരേഷിനെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ഒരു ലിറ്റർ ചാരായം കണ്ടെത്തി. മദ്യലഹരിയിലായിരുന്ന ഇയാൾ പൊലീസ് സ്റ്റേഷനിലും അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. സംഭവത്തെ തുടർന്ന് സുരേഷിനെ പാർട്ടി ചുമതലകളിൽ നിന്ന് പുറത്താക്കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top