രാജ്യത്ത് ഹൈഡ്രോക്സി ക്ലോറോക്വിന്റെ ഉത്പാദനം ഗണ്യമായി വർധിപ്പിച്ച് കമ്പനി

രാജ്യത്ത് മലമ്പനി മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്റെ ഉത്പാദനം ഗണ്യമായി വർധിപ്പിച്ച് കമ്പനി. ആവശ്യകത വർധിച്ച സാഹചര്യത്തിൽ 20 കോടി ഗുളികകളാണ് ഈ മാസം ഉത്പാദിപ്പിക്കുന്നതെന്ന്
സിഡസ് കാഡില സിഇഒ പങ്കജ് പട്ടേൽ വ്യക്തമാക്കി.

മാത്രമല്ല, വിദേശ കയറ്റുമതിയും ആഭ്യന്തര ആവശ്യവും കണക്കിലെടുത്ത് 15 കോടി ഗുളികകൾക്ക് തുല്യമായ 30 ടൺ ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകൾ നിർമിക്കുമെന്നും സിഇഒ അറിയിച്ചു.
ഹൈഡ്രോക്സിക്ലോറോക്വിന്റെ ആവശ്യം അറിയിച്ച് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. സ്പെയിൻ, ജർമനി, ബെഹ്റിൻ, ബ്രസീൽ, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മാലദീപ്, ബംഗ്ലാദേശ് തുടങ്ങി 13 രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റി അയക്കേണ്ടത്. ഇതിനയി പട്ടികയും ഇന്ത്യ തയാറാക്കി കഴിഞ്ഞു.

അതേസമയം, നിലവിൽ കയറ്റി അയയ്ക്കുന്നതിനും ആഭ്യന്തര ആവശ്യത്തിനുമുള്ള മരുന്ന് സ്റ്റോക്ക് ഉണ്ടെന്നും സിഡസ് കാഡില സിഇഒ പങ്കജ് പട്ടേൽ പറഞ്ഞു.

Story highlight:company has significantly increased hydroxychloroquine production in the country

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top