കോയമ്പത്തൂരിൽ മരിച്ച മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോയമ്പത്തൂരിൽ മരിച്ച മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് നൂറണി സ്വദേശിയായ രാജശേഖരൻ ചെട്ടിയാരാണ് കോയമ്പത്തൂരിൽ ഇന്നലെ മരിച്ചത്.

ഏപ്രിൽ രണ്ടിനാണ് രാജശേഖരൻ ചെട്ടിയാരെ വയറുവേദനയെ തുടർന്ന് കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇന്നലെ മരിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹത്തിന്റെ മകനെയും ഭാര്യയെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജശേഖരൻ ചെട്ടിയാർ ചികിത്സയിൽ കഴിഞ്ഞ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പടെ 20 പേരെയും നിരീക്ഷണത്തിലാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top