മരണസംഖ്യ 20,000 പിന്നിട്ടു; കൊവിഡ് ബാധിച്ച് ഏറ്റവും അധികം പേർ മരിച്ച രാജ്യമായി അമേരിക്ക

കൊവിഡ് മരണം ഏറ്റവും അധികം റിപ്പോർട്ട് ചെയ്ത രാജ്യമായി അമേരിക്ക. ഏറ്റവും കൂടുതൽ മരണം സ്ഥിരീകരിച്ച ഇറ്റലിയെ അമേരിക്ക മറികടന്നു. അമേരിക്കയിൽ മരണം 20,000 കടന്നു. അമേരിക്കയെ സംബന്ധിച്ചിടത്തോളം കൈവിട്ട അവസ്ഥയാണുള്ളത്.
ഒരു സമയത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്ത ഇറ്റലിയിൽ 19,468 പേരാണ് ആകെ മരിച്ചത്. ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് അമേരിക്കയിൽ 20,064 പേരാണ് മരിച്ചത്. ഇന്ന് ആയിരത്തിലേറെ മരണങ്ങളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. 521,714 പേർക്ക് രോഗം സ്ഥിരീകരിച്ചു. 28,580 പേരാണ് രോഗമുക്തി നേടിയത്. കൊവിഡ് രോഗം ബാധിച്ചു മരിക്കുന്ന ലോകത്തെ അഞ്ചിലൊരാൾ അമേരിക്കകാരനാകുന്ന അവസ്ഥയാണ് കണക്കുകൾ പരിശോധിക്കുമ്പോൾ കാണുന്നത്.
ലോകത്തെ ആകെ കൊവിഡ് മരണങ്ങളിൽ തൊണ്ണൂറ് ശതമാനത്തിലേറെയും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലുമാണ് എന്നതാണ് നിലവിലെ അവസ്ഥ. ആദ്യഘട്ടത്തിൽ രോഗവ്യാപനം നിയന്ത്രിക്കപ്പെട്ടിരുന്ന ജർമ്മനി അടക്കമുള്ള രാജ്യങ്ങളിൽ രോഗവ്യാപനം ശക്തിപ്പെട്ടു. ഇത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here