Advertisement

പ്രവാസികളെ തിരിച്ചെത്തിക്കല്‍; കേന്ദ്ര സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി

April 11, 2020
Google News 1 minute Read

പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി. ലോക്ക് ഡൗൺ സമയത്ത് പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള സാഹചര്യങ്ങൾ വിശദീകരിക്കാനാണ് ആവശ്യപ്പെട്ടത്. അതേസമയം പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് എം കെ രാഘവൻ എം പി സുപ്രിംകോടതിയെ സമീപിച്ചു.

ദുബായ് കെഎംസിസി സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി. പ്രത്യേക സാഹചര്യമാണ് ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്നത്. അതിനാൽ കേന്ദ്രസർക്കാരിന്റെ നടപടികളെ ഈ ഘട്ടത്തിൽ ചോദ്യം ചെയ്യാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. നിലവിൽ ഒരു സ്ഥലത്ത് കഴിയുന്നവർ അവിടെതന്നെ തുടരണമെന്ന ഉത്തരവിനുള്ള സാഹചര്യവും ഹൈക്കോടതി ഓർമപ്പെടുത്തി. പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ പരിഗണിച്ച് അവരെ ഇങ്ങോട്ടേക്കെത്തിക്കാൻ നയപരമായ തീരുമാനം ഉണ്ടെങ്കിൽ അത് വിശദീകരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. യുഎഇയിൽ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിച്ചാൽ എവിടെ പാർപ്പിക്കുമെന്നും പ്രവാസികൾ കൂട്ടത്തോടെ വന്നാൽ ക്രമസമാധാന പ്രശ്‌നം വരെ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കോടതി വിലയിരുത്തി.

അതേസമയം രോഗബാധിതരല്ലാത്ത ഇന്ത്യക്കാരെ തിരിച്ചെത്തിക്കണമെന്ന് ഹർജിക്കാരൻ ബോധിപ്പിച്ചു. വിസ കാലാവധി കഴിഞ്ഞവരടക്കമുള്ള പ്രവാസികൾ നിലവിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. അവർ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. പ്രവാസികളെ നാട്ടിലെത്തിക്കാൻ സഹായിക്കാമെന്ന് വിമാനക്കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹർജിക്കാരൻ വ്യക്തമാക്കി.

Story highlights-central government,high court, return of people from gulf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here