സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണച്ച് കെ സുരേന്ദ്രൻ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിനെതിരായ കോൺഗ്രസ് വിമർശനങ്ങളെ തള്ളി ബിജെപി. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സർക്കാരിനെതിരായ പ്രതിപക്ഷ വിമർശനങ്ങളെ സുരേന്ദ്രൻ പരിഹസിച്ചു തള്ളുകയും ചെയ്തു. കേന്ദ്ര ഫണ്ട് കാര്യത്തിൽ മുഖ്യമന്ത്രിക്ക് പരാതിയില്ലെന്നും, പരാതി തോമസ് ഐസക്കിന് മാത്രമാണെന്നും കെ.സുരേന്ദ്രൻ പ്രതികരിച്ചു.
വിദേശ രാജ്യങ്ങളിലുള്ളവരിൽ നിന്നും കൊവിഡ് വിവരങ്ങൾ തേടുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫോൺകോൾ വീഡിയോയ്‌ക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്ത് എത്തി. ചെന്നിത്തലയുടെ ഫോൺ കോൾ വീഡിയോ പരിതാപകാരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചു. പ്രതിപക്ഷ നേതാവിന്റേത് നാണം കെട്ട നാടക കളിക്കലായിരുന്നുവെന്ന് കടകംപള്ളി കൂട്ടിച്ചേർത്തു.
Story highlights-k surendran,bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here