Advertisement

ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് സ്വദേശത്തേക്ക് മടങ്ങിയ കണ്ണൂർ ഡിഎഫ്ഒയ്ക്ക് സസ്‌പെൻഷൻ

April 11, 2020
Google News 2 minutes Read

കണ്ണൂർ ഡിഎഫ്ഒ കെ ശ്രീനിവാസിനെ സസ്‌പെൻഡ് ചെയ്തു. അനുമതിയില്ലാതെ അവധിയെടുത്ത് സ്വദേശമായ തെലങ്കാനയിലേക്ക് പോയതിനാണ് നടപടി.ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ഇക്കഴിഞ്ഞ നാലാം തീയതിയാണ് കെ. ശ്രീനിവാസ് കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോയത്.

ലോക്ക് ഡൗൺ കാലയളവിൽ പ്രത്യേക ചുമതലകളുള്ളതിനാൽ ഡിഎഫ്ഒയുടെ അവധി അപേക്ഷ വനം വകുപ്പ് മേധാവി തള്ളിയിരുന്നു. അത് വകവെക്കാതെ നാട്ടിലേക്ക് പോയ ശ്രീനിവാസിന്റെ ഫോൺ സ്വിച്ച് ഓഫാണ്. ഇയാൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു കൊണ്ട് വകുപ്പ്‌മേധാവി വനം മന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. കൊവിഡ് നിരീക്ഷണത്തിലിരിക്കെ മുങ്ങിയ കൊല്ലം സബ് കളക്ടർ അനുപം മിശ്രയെയും നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.

Story highlight: Kannur DFO has been suspended after returning home after violating lock-down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here