കെനിയയിലെ മലയാളികൾക്കായി ഹെൽപ്പ്‌ഡെസ്‌ക്ക് ആരംഭിച്ച് കേരളാ അസോസിയേഷൻ ഓഫ് കെനിയ

ഇന്ത്യൻ ഹൈകമ്മീഷന്റെ നിർദേശപ്രകാരം കേരളാ അസോസിയേഷൻ ഓഫ് കെനിയ രാജ്യത്തെ എല്ലാ മലയാളികളെയും ഒന്നിപ്പിച്ചു കൊണ്ടുള്ള ഏകോപന പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞുവെന്ന് സംഘനയുടെ ജനറൽ സെക്രട്ടറി സജിത്ത് ശങ്കർ. നയറോബിക്ക് പുറത്ത് ഒറ്റപ്പെട്ട് കിടക്കുന്ന മലയാളികളുമായി സംഘടന ബന്ധപ്പെട്ട് കഴിഞ്ഞു. ഒറ്റപ്പെട്ട മലയാളികൾക്ക് ഏതാവശ്യത്തിനും ബന്ധപ്പെടാനായി ഹെൽപ് ഡെസ്‌ക്ക് ആരംഭിച്ചുവെന്നും സജിത്ത് ശങ്കർ ട്വന്റിഫോർ പ്രതിനിധി ഷെറി യോഹന്നാന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കെനിയയിൽ ഒരു മില്യണോളം വരുന്ന ഇന്ത്യൻ വംശജരും, പ്രവാസികളുമടങ്ങുന്ന സമൂഹത്തെ 47-ാം ട്രൈബായി അംഗീകരിച്ചിട്ടുണ്ട്. അവരുടെ ക്ഷേമത്തിനും അവരുടെ എല്ലാ പരിഭ്രാന്തികളെയും കണക്കിലെടുക്കുന്ന ഒരു ഹൈകമ്മീഷൻ ഇവിടെയുണ്ട്. ഇന്ത്യൻ ഹൈക്കമീഷൻ വളരെ ശക്തമായി തന്നെയാണ് ഇവിടെ പ്രവർത്തിക്കുന്നത്. എല്ലാ ഇന്ത്യൻ അസോസിയേഷനുകളെയും കൾച്ചറൽ അസോസിയേഷനുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു മീറ്റിംഗ് നടത്തുകയുണ്ടായി. അതിൽ നമുക്ക് വേണ്ട എല്ലാ നിർദേശങ്ങളും തരികയുണ്ടായി.

എങ്ങനെയാണ് ഒരു അടിയന്തര ഘട്ടമുണ്ടായാൽ പ്രവർത്തിക്കേണ്ടതെന്ന മാർഗരേഖയും നൽകി. ഏത് അടിയന്തര ഘട്ടം വന്നാലും പ്രവർത്തിക്കാൻ ഇന്ത്യൻ ഹൈകമ്മീഷൻ സജ്ജമാണ്. അതിനുള്ള മറ്റ് ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരെ സഹായിക്കാനുള്ള എല്ലാ കാര്യങ്ങളും കമ്മീഷൻ സ്വീകരിച്ചിട്ടുണ്ടെന്നും സജിത്ത് ശങ്കർ കൂട്ടിച്ചേർത്തു.

Story Highlights- kenya

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top