ലോക്ക്ഡൗണ്‍ : പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടു നല്‍കുന്നതില്‍ ആശയക്കുഴപ്പം

ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടു നല്‍കുന്നതില്‍ ആശയക്കുഴപ്പം. പകര്‍ച്ചവ്യാധി പ്രതിരോധ ഓര്‍ഡിനന്‍സ് പ്രകാരം വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ പൊലീസിന് അധികാരമില്ല. ഓര്‍ഡിനന്‍സില്‍ ഭേദഗതി ആവശ്യപ്പെട്ട് ഡിജിപി സര്‍ക്കാരിന് കത്ത് നല്‍കി.

ഭേദഗതിക്ക് ശേഷം വാഹനങ്ങള്‍ പൂര്‍ണമായും വിട്ടു നല്‍കാനാണ് തീരുമാനം. അതേസമയം, തുടക്കത്തില്‍ പിടിച്ച വാഹനങ്ങള്‍ മാത്രം അടിയന്തിരമായി സമ്മതപത്രം വാങ്ങി വിട്ടു നല്‍കും. ഭേദഗതി വരെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് തുടരാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി.

Story highlights-lockdown,Kerala police

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top