കൊവിഡ് ബാധിച്ച് മാഹി സ്വദേശി മരിച്ചു

കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു. മാഹി ചെറുകല്ലായി സ്വദേശി പി മഹ്‌റൂഫ് ആണ് മരിച്ചത്. 71 വയസായിരുന്നു. കൊവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

വൃക്കരോഗവും ഹൃദ്രോഗവും ഉള്ള മഹറൂഫിന്റെ ആരോഗ്യ സ്ഥിതിയില്‍ നേരത്തെ ആരോഗ്യവകുപ്പ് ആശങ്ക രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗിബാധിതനായതെന്ന കാര്യം വ്യക്തമല്ല.

 

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top