കൊവിഡ് : കേരളത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രമന്ത്രിയുടെ അഭിനന്ദനം

കൊവിഡ് 19 പ്രതിരോധിക്കുന്നതിലും ലോക്ക്ഡൗണ്‍ കാലത്ത് പട്ടികവര്‍ഗ വിഭാഗക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിലും കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങളെ കേന്ദ്ര ആദിവാസി ക്ഷേമ മന്ത്രി അര്‍ജുന്‍ മുണ്ട അഭിനന്ദിച്ചതായി മന്ത്രി എ കെ ബാലന്‍ അറിയിച്ചു. സംസ്ഥാനത്ത് പട്ടികവര്‍ഗ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചതായി മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ 144944 പട്ടികവര്‍ഗ കുടുംബങ്ങളിലും രോഗപ്രതിരോധത്തിനും നിലവിലുള്ള പ്രതിസന്ധി അതിജീവിക്കുന്നതിനുമുള്ള ഫലപ്രദമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൊവിഡ് 19 രോഗം വയോജനങ്ങളെ കൂടുതല്‍ ഗുരുതരമായി ബാധിക്കുന്നത് കൊണ്ട് 60 വയസിന് മുകളില്‍ പ്രായമുള്ളവരുള്ള 61000 കുടുംബങ്ങള്‍ക്ക് അധിക പോഷണത്തിനുള്ള പ്രത്യേക പോഷകാഹാരക്കിറ്റ് വിതരണം ചെയ്തു. സൗജന്യ റേഷന്‍ 132000 കുടുംബങ്ങള്‍ക്ക് നല്‍കി. സപ്ലൈകോ സൗജന്യമായി നല്‍കുന്ന പ്രത്യേക പലവ്യഞ്ജന കിറ്റ് ആദ്യം വിതരണം ചെയ്തത് പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചില പട്ടികവര്‍ഗ കോളനികള്‍ സ്വന്തമായി മാസ്‌ക് ഉണ്ടാക്കുകയും ചെയ്തു. കോളനികളില്‍ വാട്ടര്‍ അതോറിട്ടിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി ശുദ്ധജല ലഭ്യത ഉറപ്പാക്കിയതായും മന്ത്രി അറിയിച്ചു.

Story highlights- Union Minister, commended Kerala’s welfare activities

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top