ആമസോണിൽ ഒറ്റപ്പെട്ട് കഴിയുന്ന ഗോത്രവിഭാഗക്കാരിലും കൊവിഡ് മരണം

ആമസോൺ വനാന്തരങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്ന ഗോത്രവിഭാഗക്കാരിലും കൊവിഡ്. ആമസോൺ മഴക്കാടുകൾക്കുള്ളിൽ കഴിയുന്ന യാനോമാമി ഗോത്രവിഭാഗക്കാരിലെ 15കാരൻ കൊവിഡ് ബാധിച്ച് മരിച്ചതായി ബ്രസീൽ സ്ഥിരീകരിച്ചു.
ആമസോണിലെ യുറാറികോറിയ നദീതീരത്തെ റിഹേബി ഗ്രാമത്തിലെ പതിനഞ്ചുകാരനാണ് മരിച്ചത്. വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്. ഏപ്രിൽ മൂന്ന് മുതൽ ബോ വിസ്തയിലെ റൊറൈമ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു കുട്ടി. തദ്ദേശീയ ജനവിഭാഗങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ആമസോൺ മഴക്കാടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന യനോമാമി വിഭാഗത്തിൽ 38,000ഓളം അംഗങ്ങളാണുള്ളത്. തെക്കേ അമേരിക്കയിലെ ഒറ്റപ്പെട്ടുകഴിയുന്ന ഏറ്റവും വലിയ ഗോത്രവിഭാഗമാണിത്. അനധികൃത ഖനനക്കാരിലൂടെയാകാം യനോമാമി വിഭാഗക്കാരിലേയ്ക്ക് കൊവിഡ് എത്തിയതെന്നാണ് വിദഗ്ധർ പറയുന്നത്. ഏകദേശം 20,000 ലേറെ അനധികൃത ഖനനക്കാർ വനത്തിനകത്തേയ്ക്കും പുറത്തേയ്ക്കും യാതൊരു നിയന്ത്രണവുമില്ലാതെ സഞ്ചരിക്കുന്നുണ്ട്. ഇവരിൽ നിന്ന് രോഗം പകരാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Story highlights- Amazonian tribe, first coronavirus case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here