24 ഇംപാക്ട്: കമ്യൂണിറ്റി കിച്ചനിലെ പിറന്നാൾ ആഘോഷം; കൊച്ചിൻ കോർപ്പറേഷനിലെ കൗൺസിലർമാർക്കെതിരെ കേസ്

കമ്യൂണിറ്റി കിച്ചനിൽ പിറന്നാൾ ആഘോഷം നടത്തിയ കൊച്ചിൻ കോർപ്പറേഷനിലെ കൗൺസിലർമാർക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് ആഘോഷം നടത്തിയതിനാണ് കേസ്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി സുനിൽ കുമാർ 24 നോട് പറഞ്ഞു. ട്വൻ്റിഫോർ ഇംപാക്ട്.
കൊച്ചി കോർപറേഷൻ 46 അം ഡിവിഷനായ ചക്കരപറമ്പിലെ കൗൺസിലർ നസീമയുടെ പിറന്നാൾ കമ്യൂണിറ്റി കിച്ചനിൽ ആഘോഷിച്ച വാർത്ത 24 ആണ് പുറത്ത് വിട്ടത്. ഇതോടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത 4 കൗൺസിലർമാർ ഉൾപ്പെടെ 8 പേർക്കെതിരെ പാലാരിവട്ടം പൊലീസ് കേസടുക്കുകയായിരുന്നു. നസീമയെ കൂടാതെ കൗൺസിലർമാരായ ജോസഫ് അലക്സ്, മുരളീധരൻ, വത്സലകുമാരി എന്നിവരും കേസിൽ പ്രതികളാണ്. ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചതിനാണ് കേസ്. 2 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ പറഞ്ഞു.
അതിനിടെ കമ്യൂണിറ്റി കിച്ചന്റെ പേരിൽ പണം പിരിച്ച സംഭവത്തിൽ 42 ഡിവിഷനായ വെണ്ണലയിലെ കൗൺസിലർ മുരളീധരനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. മുരളീധരൻ പണപ്പിരിവ് നടത്തിയതായി ഏതാനും ചിലർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു പിറന്നാൾ ആഘോഷം. കൊച്ചി കോർപ്പറേഷൻ 46 അം ഡിവിഷനായ ചക്കരപറമ്പിലെ കൗൺസിലർ നസീമയുടെ പിറന്നാളാണ് അഞ്ചു മന കോർപ്പറേഷൻ ക്യാന്റീനിലെ കമ്യൂണിറ്റി കിച്ചനിൽ നടന്നത്. കൗൺസിലർമാർ എല്ലാവരും ചേർന്ന് കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങൾ വാട്സപ്പ് ഗ്രൂപ്പിൽ പങ്ക് വയ്ക്കുകയും ചെയ്തു.
Story Highlights: Birthday Celebration community kitchen police case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here