Advertisement

കൊറോണ വൈറസ് പ്രതിരോധം; ആപ്പിളും ഗൂഗിളും ഒന്നിക്കുന്നു

April 12, 2020
Google News 1 minute Read

കൊറോണ വൈറസ് ബാധിതരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കാൻ ആപ്പിളും ഗൂഗുളും ഒരുമിക്കുന്നതായി റിപ്പോർട്ടുകൾ.

സ്മാർട്ട് ഫോണിലെ ബ്ലൂട്ടൂത് സിഗ്‌നലുകൾ പ്രയോജനപ്പെടുത്തി ഫോൺ ഉടമ രോഗബാധയുണ്ടാകാൻ കാരണമായ അകലത്തിൽ രോഗിയുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്. നിശ്ചിത അകലത്തിലുള്ള രണ്ടു പേരുടെ ഫോണുകളിലെ ബ്ലൂടൂത്തുകൾ വഴി ഓട്ടോമാറ്റിക് ആയി ഒരു രഹസ്യ ഐഡി കൈമാറ്റം ചെയ്യപ്പെടും. അതിനു ശേഷമുള്ള 14 ദിവസങ്ങളിലും ഈ ഐഡികളുടെ സഞ്ചാരമാർഗം പരിശോധിക്കും. ഇത്തരത്തിൽ രണ്ട് ഫോണുകളും തമ്മിൽ ചെലവഴിച്ച സമയം, അകലം എന്നിവ പരിശോധിക്കും. ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ ആ വിവരം ഉപയോക്താളെ അറിയിക്കും.

വ്യക്തിവിവരങ്ങൾ ശേഖരിക്കാതെയുള്ള സംവിധാനമായിരിക്കുമിതെന്നും പറയുന്നു. കൊറോണ മുന്നറിയിപ്പും നിർദേശങ്ങളും കൈമാറുന്ന ഇന്ത്യ ഗവൺമെന്റിന്റെ ആരോഗ്യ സേതു സമാനരീതിയിലുള്ള ആപ്ലിക്കേഷൻ ആണെങ്കിലും അവിടെ ആപ്പ് ഉപയോഗിക്കുന്നവരുടെ ലൊക്കേഷൻ ഡാറ്റ ശേഖരിക്കുന്നുണ്ട്. എന്നാൽ ജിപിഎസ് വിവരങ്ങളോ വ്യക്തിവിവരങ്ങളോ ശേഖരിക്കാതെ തന്നെ ഫോണിൽ ഇൻബിൽറ്റ് ആയിട്ടുള്ള ഒരു ട്രേസിംഗ് സംവിധാനമൊരുക്കാനാണ് ഗൂഗിളും ആപ്പിളും ഒന്നുചേർന്ന് ശ്രമിക്കുന്നത്.

Story highlight: Corona virus resistance; Apple and Google together

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here