ഇന്ത്യയിൽ കൊവിഡ് മരണം 273 ആയി

രാജ്യത്ത് കൊവിഡ് മരണം 273 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8356 പേര്‍ക്കാണ്. 24 മണിക്കൂറില്‍ പുതിയ 909 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും 34 പേർ മരിക്കുകയും ചെയ്തു.
അഞ്ച് സംസ്ഥാനങ്ങള്‍ ഇതുവരെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 30-മേയ് 1 വരെ നീട്ടിയിട്ടുണ്ട്. ഇന്നലെ വീഡിയോ കോണ്‍ഫറന്‍സിംഗ് യോഗത്തില്‍ കേരളമടക്കമുള്ള 13 സംസ്ഥാന മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടത്, ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും.
24 മണിക്കൂറില്‍ മുംബൈ ധാരാവിയില്‍ മാത്രം 15 പുതിയ കൊവിഡ് കേസുകള്‍ കൂടി വന്നിട്ടുണ്ട്. ഒരു ദിവസത്തിനിടെ മുംബൈയില്‍ 43 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിൽ ഇതുവരെ 1895 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 127 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. ഡൽഹിയിൽ 1069 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
Story highlights-india,covid-19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here