ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് കോട്ടയം സ്വദേശിയായ ഡോക്ടർ മരിച്ചു

ബ്രിട്ടനിൽ കൊവിഡ് വൈറസ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ബിർമിംഗ്ഹാമിൽ താമസിക്കുന്ന ഡോ. അമറുദീനാണ്(73 ) മരിച്ചത്.

കോട്ടയം കങ്ങഴ സ്വദേശിയായ അമറുദീൻ കഴിഞ്ഞ രണ്ടാഴ്ചയായി വെന്റിലേറ്ററിൽ ആയിരുന്നു. ബ്രിട്ടനിൽ കൊവിഡ് ബാധിച്ചു മരിക്കുന്ന ആറാമത്തെ മലയാളിയാണ് ഡോ. അമറുദീൻ.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് മെഡിസിൻ പഠനം പൂർത്തിയാക്കിയ ഡോ. അമറുദീൻ 30 വർഷം മുൻപാണ് ബ്രിട്ടനിൽ എത്തിയത്. ജിപി സർജറിയിൽ ആയിരുന്നു പ്രധാനമായും ജോലി ചെയ്തിരുന്നത്.

Story highlights-covid-19,kottayam,UK

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top