ഈസ്റ്റർ വിഭവ സമൃദ്ധമാക്കി കൊച്ചിയിലെ ജനകീയ അടുക്കളകൾ; ഭക്ഷണ വിതരണത്തിന് താരങ്ങളും

ഈസ്റ്റർ ദിനത്തിൽ വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കി കൊച്ചിയിലെ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ. നടൻമാരായ ജയസൂര്യ, ടിനി ടോം എന്നിവർ ഭക്ഷണ വിതരണത്തിനെത്തിയിരുന്നു. ലോകത്തിൽ ഏറ്റവും സുരക്ഷിതമായ ഇടത്താണ് താനിപ്പോൾ നിൽക്കുന്നതെന്ന് നടൻ ജയസൂര്യ പറഞ്ഞു. കൊച്ചിയിലെ ഭക്ഷണ വിതരണ കേന്ദ്രങ്ങളിലെല്ലാം ഇന്ന് മികച്ച ഭക്ഷണമാണ് ഒരുക്കിയത്. ഒട്ടുമിക്ക സാമൂഹിക അടുക്കളകളിലും കോഴി ബിരിയാണിയായിരുന്നു പ്രധാന വിഭവം. പതിനായിരകണക്കിനാളുകൾക്കാണ് കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഭക്ഷണം വിതരണം ചെയ്യുന്നത്.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അഗതികൾക്ക് കൊച്ചിൻ കോർപറേഷനും ബിരിയാണി വിളമ്പി. എറണാകുളം എസ്ആർവി സ്‌കൂളിൽ പാർപ്പിച്ചിരിക്കുന്ന നിരാലംബർക്കാണ് നഗരസഭയും ജില്ല ഭരണകൂടവും ചേർന്ന് ഈസ്റ്റർ സന്തോഷം ഒരുക്കിയത്. പ്രത്യാശയുടെ ദിനമായ ഈസ്റ്ററിൽ ആളുകളെ ചേർത്തുപിടിക്കുന്നതിന് മുന്നോടിയായാണ് എറണാകുളം എസ്ആർവി സ്‌കൂളിൽ പാർപ്പിച്ചിരിക്കുന്ന അഗതികൾക്ക് നഗരസഭ ബിരിയാണിയുടെ രൂപത്തിൽ ഈസ്റ്റർ സന്തോഷം വിളമ്പിയത്. ജില്ലാ കളക്ടർ എസ് സുഹാസ്, കൊച്ചി മേയർ സൗമിനി ജെയിൻ എന്നിവർ ചേർന്ന് ഭക്ഷണം വിതരണം ചെയ്തു.

 

cochi, easter, community kitchens

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top