Advertisement

പ്രവാസി പെന്‍ഷന്‍കാര്‍ക്ക് ആയിരം രൂപ അടിയന്തര സഹായം

April 12, 2020
1 minute Read

പ്രവാസി ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്ക് ഒറ്റത്തവണ സഹായമായി ആയിരം രൂപ അടിയന്തരമായി അനുവദിക്കും. നിലവില്‍ നല്‍കുന്ന പെന്‍ഷന് പുറമേയാണ് ഈ ആശ്വാസധനം. കൊവിഡ് ബാധിതരായ പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്ക് പതിനായിരം രൂപ സഹായം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനാവശ്യമായ തുക ക്ഷേമനിധി ബോര്‍ഡിന്റെ തനതു ഫണ്ടില്‍ നിന്നും വിനിയോഗിക്കും.

ജനുവരി ഒന്നിന് ശേഷം തൊഴില്‍ വിസ, കാലാവധി കഴിയാത്ത പാസ്‌പോര്‍ട്ട് എന്നിവയുമായി നാട്ടില്‍ വരികയും ലോക്ക്ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാതെ വരികയും ചെയ്ത പ്രവാസികള്‍ക്കും മാര്‍ച്ച് 26 ന് ശേഷം നാട്ടിലെത്തി യാത്രാവിലക്ക് നീങ്ങും വരെ നാട്ടില്‍ കഴിയേണ്ടി വരികയും ചെയ്യുന്ന പ്രവാസികള്‍ക്കും 5000 രൂപ സഹായമായി നല്കും.

സാന്ത്വന പട്ടികയില്‍ കൊവിഡ് 19 കൂടെ ഉള്‍പ്പെടുത്തുകയും ക്ഷേമനിധി സഹായം ലഭിക്കാത്ത പ്രവാസികള്‍ക്ക് 10000 രൂപ അടിയന്തര സഹായമായി നല്കുമെന്നും നോര്‍ക്ക അറിയിച്ചു.

Story Highlights: coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top