ബാബർ അസമിന്റെ കവർ ഡ്രൈവുകൾ കാണാനാണ് ഏറെ ഇഷ്ടമെന്ന് ജമീമ റോഡ്രിഗസ്

പാക് സൂപ്പർ താരം ബാബർ അസമിൻ്റെ കവർ ഡ്രൈവുകൾ കാണാനാണ് തനിക്ക് ഏറെ ഇഷ്ടമെന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജമീമ റോഡ്രിഗസ്. അവതാരക റിതിമ പഥക്കുമായി നടത്തിയ ഇൻസ്റ്റഗ്രാം ചാറ്റിലാണ് ജമീമയുടെ വെളിപ്പെടുത്തൽ. ആരാധകരിൽ ഒരാളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജമീമ.

ഏറ്റവും ഇഷ്ടപ്പെട്ട ഷോട്ട്‌ ഏതാണെന്നായിരുന്നു ചോദ്യം. കവര്‍ഡ്രൈവ്‌ എന്ന ഉത്തരം പറയാൻ ജമീമക്ക് ഏറെ ആലോചിക്കേണ്ടി വന്നില്ല. എങ്കിൽ ഏത് ബാറ്റ്സ്മാൻ കളിക്കുന്ന കവര്‍ഡ്രൈവ്‌ ആണ് കൂടുതല്‍ ഇഷ്ടം എന്നായി മറ്റൊരു ചോദ്യം. ഈ ചോദ്യത്തിനാണ് പാക് ക്രിക്കറ്ററുടെ പേര് ജമീമ പറഞ്ഞത്. കോലിയുടെ മുകളിൽ എന്തുകൊണ്ട് ബാബർ അസമിനെ പറഞ്ഞു എന്ന തരത്തിലുള്ള ചോദ്യങ്ങളുമായി ആരാധകർ വീണ്ടും ചോദ്യങ്ങൾ ചോദിച്ചെങ്കിലും ജമീമ അതിനൊന്നും മറുപടി നൽകിയില്ല.

ഇന്ത്യൻ വനിതാ ടീമിലെ മികച്ച യുവതാരമാണ് 19കാരിയായ ജമീമ. ടോപ്പ് ഓർഡർ ബാറ്ററായ ജമീമ പ്രായത്തെ കവച്ചു വെക്കുന്ന പക്വതയാണ് തൻ്റെ ബാറ്റിംഗിൽ പ്രകടിപ്പിക്കുന്നത്. 2018 മാർച്ച് 12ന് ഓസ്ട്രേലിയക്കെതിരായ ഏകദിന മത്സരത്തിലാണ് ജമീമ ആദ്യമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത്. 2018 ഫെബ്രുവരി 13ന് ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തിൽ ടി-20യിലും താരം അരങ്ങേറി. 16 ഏകദിന മത്സരങ്ങളിൽ നിന്ന് 372 റൺസും 43 ടി-20 മത്സരങ്ങളിൽ നിന്ന് 930 റൺസുമാന് ജമീമക്ക് ഉള്ളത്.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായി അറിയപ്പെടുന്ന ബാബർ അസം ഒന്നാം നമ്പർ ടി-20 ബാറ്റ്സ്മാനാണ്.

Story Highlights: Jemimah Rodrigues reveals that she loves watching Babar Azam’s cover drives

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top