കുരിശിൽ യേശുക്രിസ്തുവിന് പകരം നഗ്ന യുവതിയുടെ ചിത്രം പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

കുരിശിൽ യേശു ക്രിസ്തുവിന് പകരം നഗ്ന യുവതിയുടെ പടം പോസ്റ്റുചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ കനത്ത മണിയാണി വീട്ടിൽ ജ്യോതിഷിനെ (20) ആണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ക്രിസ്ത്യൻ വിശ്വാസികളുടെ പ്രധാനപ്പെട്ട ദിവസങ്ങളിൽ അവർക്കിടയിൽ മതസ്പർധ ഉണ്ടാക്കുന്ന വിധത്തിലുള്ള പോസ്റ്റാണ് പ്രതി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്. ഇതിനെതിരായി സോഷ്യൽ മീഡിയയിൽ വൻ എതിർപ്പ് രൂപപ്പെട്ടിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ പരാതിയെ തുടർന്ന് സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പൂങ്കുഴലിയുടെ നിർദേശപ്രകാരം എറണാകുളം അസി കമ്മീഷണർ ലാൽജി, സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിജയ് ശങ്കർ എസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മലപ്പുറത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here