Advertisement

കാസര്‍ഗോഡ് ടാറ്റയുടെ കൊവിഡ് ആശുപത്രി: സ്ഥലം നിരപ്പാക്കല്‍ പ്രവൃത്തി ആരംഭിച്ചു

April 12, 2020
1 minute Read

കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട് പഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാറുമായി സഹകരിച്ച് ടാറ്റ ഗ്രൂപ്പ് നിര്‍മിക്കുന്ന കൊവിഡ് ആശുപത്രിക്കുള്ള സ്ഥലത്തിന്റെ നിരപ്പാക്കല്‍ പ്രവൃത്തി ആരംഭിച്ചു. കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ സാന്നിധ്യത്തിലാണ് പ്രവൃത്തി ആരംഭിച്ചത്. അഞ്ച് ഏക്കര്‍ റവന്യൂ ഭൂമിയിലാണ് ആശുപത്രി നിര്‍മിക്കുന്നത്.

സ്ഥലം നിരപ്പാക്കുന്ന മുറയ്ക്ക് ആശുപത്രി നിര്‍മാണം ആരംഭിക്കും. 540 ബെഡും ഐസോലേഷന്‍ വാര്‍ഡുകളും ഐസിയുവും അടക്കമുള്ള സൗകര്യങ്ങള്‍ ഉള്ളതായിരിക്കും ആശുപത്രി. ടാറ്റ ഗ്രൂപ്പ് ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാറിന് കൈമാറും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സഹായഹസ്തവുമായി ടാറ്റാ ഗ്രൂപ്പ് രംഗത്തിറങ്ങിയത്.

കൊവിഡ് ആശുപത്രി ഒന്നരമാസത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കി, യഥാര്‍ത്ഥ്യമാക്കുമെന്ന് കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. ജില്ലാഭരണകൂടത്തിന് ആശുപത്രി യാഥാര്‍ത്ഥ്യമാക്കുന്നതിന് രണ്ട് മാസത്തെ സമയമാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. സ്ഥലം നിരപ്പാക്കല്‍ പ്രവൃത്തിയാണ് ഇപ്പോള്‍ ആരംഭിച്ചത്. ഈ പ്രദേശത്തിലെ ഭൂമിയുടെ കാഠിന്യം കാരണം, നിരപ്പാക്കല്‍ പ്രവൃത്തിക്ക് ഒരു മാസത്തെ സമയം ആവശ്യമുണ്ടെന്നാണ് വിദ്ഗദര്‍ പറയുന്നത്. എങ്കിലും കൂടുതല്‍ തൊഴിലാളികളെയും ഉപകരണങ്ങളും ഉപയോഗിച്ച് നിരപ്പാക്കല്‍ പ്രവൃത്തി 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

Story highlights-Tata Group,built covid hospital,  kasargode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top