തിരുവനന്തപുരത്ത് പൊലീസിനെ കബളിപ്പിച്ച് ആളെ കടത്തിയിരുന്ന ആംബുലൻസ് പിടികൂടി

രാത്രികാലങ്ങളിൽ പൊലീസിനെ കബളിപ്പിച്ച് ആളെ കടത്തിയിരുന്ന ആംബുലൻസ്
തിരുവനന്തപുരത്ത് പിടികൂടി. ലോക്ക് ഡൗൺ നിയമങ്ങൾ തെറ്റിച്ച് തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്കും കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കും ആളുകളെ എത്തിച്ചിരുന്ന ആംബുലൻസാണ് അമരവിള പൊലീസ് പിടികൂടിയത്.

അമരവിളയിൽ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ വി.എസ്.ഡി.പി.യുടെ സ്റ്റിക്കർ പതിപ്പിച്ച ആംബുലൻസ് പിടികൂടുകയായിരുന്നു. ആംബുലൻസിൽ യാത്ര ചെയ്തിരുന്ന തമിഴ്നാട് സ്വദേശികളായ അഞ്ച് പേർക്കെതിരെയും ആംബുലൻസ് ഡ്രൈവർ പാറശാല പരശുവക്കൽ സ്വദേശി ബിജീഷിനെതിരെയും പൊലീസ് കേസെടുത്തു.

അതേസമയം, പിടിച്ചെടുത്തത് വി.എസ്.ഡി.പി.യുടെ ആംബുലൻസ് അല്ലെന്നും വ്യാജ സ്റ്റിക്കറാണ് വാഹനത്തിൽ ഉപയോഗിച്ചിരുന്നതെന്നും സംഘടന പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top