രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 796 പേര്‍ക്ക്; 15 ജില്ലകള്‍ കൊവിഡ് വിമുക്തമായി
രാജ്യത്ത് 24 മണിക്കൂറിനിടെ 796 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 897 പേര്‍ക്ക് രോഗം ഭേദമായി. 9152 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 35 കൊവിഡ് മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചതില്‍ 15 ജില്ലകള്‍ കൊവിഡ് വിമുക്തമായി. ഇതില്‍ കേരളത്തില്‍ നിന്ന് വയനാടും കോട്ടയവും ഉള്‍പ്പെടുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
മൂന്ന് കോടി ആളുകള്‍ ഇതുവരെ ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. രോഗവിമുക്തരാകുന്നവരുടെ ശതമാനത്തില്‍ വര്‍ധനവുണ്ട്. ഇത് നല്ല ലക്ഷണമാണ്. ഇതുവരെ രണ്ട് ലക്ഷത്തോളം ടെസ്റ്റുകളാണ് ഐസിഎംആര്‍ നടത്തിയത്. സംസ്ഥാനനാന്തര ചരക്ക് ഗതാഗതം പുനഃസ്ഥാപിച്ചു. അവശ്യവസ്തുക്കള്‍ സംസ്ഥാനത്തിന്റെ പുറത്തേക്ക് കൊണ്ടുപോകാന്‍ പ്രത്യേക അനുവാദം ഇനി ആവശ്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Story Highlights: coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here