കൊവിഡ് : യുഎഇയില്‍ മരണസംഖ്യ 22 ആയി

യുഎഇയില്‍ ഇന്ന് രണ്ടുപേര്‍ കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചു. ഇതോടെ യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. 387 പേര്‍ക്കാണ് പുതിയതായി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ രോഗബാധിതരുടെ എണ്ണം 4123 ആയി ഉയര്‍ന്നു.

92 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 680 ആയി. 22,000 പേരില്‍ കൂടി കൊവിഡ് 19 പരിശോധന നടത്തിയതായി യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.

Story Highlights- coronavirus, covid19, uae

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top