Advertisement

മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട തുറന്നു

April 13, 2020
2 minutes Read

മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട ഇന്ന് തുറന്നു. വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എകെ സുധീർ നമ്പൂതിരി നട തുറന്ന് വിളക്ക് തെളിയിച്ചു.

വിഷുക്കണി ദർശനത്തിനുള്ള വിഭവങ്ങൾ ഭക്തർക്ക് എത്തിക്കാൻ കഴിയാതിരുന്നാൽ ഇക്കുറി ദേവസ്വം ബോർഡ് ഇവയെല്ലാം പ്രത്യേകമായി വരുത്തി. നാളെ പുലർച്ചെ 5ന് നടതുറന്ന് നെയ്തിരി തെളിച്ച് ഭഗവാനെ വിഷുക്കണി കാണിക്കും. മാളികപ്പുറത്തും സമാന ചടങ്ങുകളാണ് നാളെ നടക്കുക. അൽപ നേരത്തെ ചടങ്ങുകൾക്ക് ശേഷം കണി അഭിഷേകവും തുടർന്നുള്ള പൂജകളും നടക്കും.

Story highlight: Sabarimala was opened for medamasa pujas and vishu darshan 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top