വയനാട് വന്യജീവി സങ്കേതത്തില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി

സുല്‍ത്താന്‍ബത്തേരി കുറിച്യാട് റെയിഞ്ചിലെ വനത്തില്‍ കടുവയുടെ ജഡം കണ്ടെത്തി. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയിഞ്ചില്‍ താത്തൂര്‍ സെക്ഷനില്‍ അമ്പതേക്കര്‍ വനമേഖലയിലാണ് ഇന്ന് രാവിലെ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഏകദേശം ആറ് വയസുള്ള ആണ്‍കടുവയുടെ ജഡമാണ് കണ്ടെത്തിയത്.

ജഡത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് പ്രഥമിക നിഗമനം. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. വേനല്‍ കടുത്തതേടൊ വന്യജീവികള്‍ ചാകുന്ന സംഭവം പതിവായിരിക്കുകയാണ്.

 

Story Highlights- tiger was found dead at the Wayanad Wildlife Sanctuary

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top