Advertisement

ആദിവാസി കോളനികളിലേക്ക് അവശ്യ സാധനങ്ങളെത്തിക്കാന്‍ വയനാട് എസ്പിയുടെ സാഹസികയാത്ര

April 13, 2020
1 minute Read

ആദിവാസി കോളനികളിലേക്ക് കൊവിഡ് കാലത്ത് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള വയനാട് എസ്പിയുടെ സാഹസികയാത്രക്ക് സോഷ്യല്‍മീഡിയയില്‍ കൈയടി. കഴിഞ്ഞ പ്രളയകാലത്ത് പാലം തകര്‍ന്ന തിരുനെല്ലി നെട്രാ ആദിവാസി കോളനിയിലേക്ക് ഔദ്യോഗിക വാഹനത്തില്‍ പുഴ മുറിച്ചുകടന്നാണ് എസ്പി ആര്‍ ഇളങ്കോയും സംഘവും എത്തിയത്. ഇതിനോടകം ജില്ലയിലെ നിരവധി ആദിവാസി കോളനികളില്‍ എസ്പിയും സംഘവും സഹായവുമായി എത്തിക്കഴിഞ്ഞു.

കാര്യമായ ബാഹ്യസമ്പര്‍ക്കം കുറവായ ആദിവാസി കോളനികളില്‍ ലോക്ക്ഡൗണ്‍ കാലത്ത് അവശ്യസാധനങ്ങള്‍ ഉറപ്പാക്കുക, വ്യക്തി ശുചിത്വത്തെക്കുറിച്ച് ബോധവത്കരണം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പൊലീസിന്റെ കോളനി സന്ദര്‍ശനം. കഴിഞ്ഞ പ്രളയകാലത്ത് പാലം തകര്‍ന്ന തിരുനെല്ലി നെട്രാ ആദിവാസി കോളനിയിലേക്കുള്ള പൊലീസിന്റെ ശ്രമകരമായ യാത്രാദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൈയടികള്‍ക്ക് വേദിയൊരുക്കുന്നത്.

ഇതിനോടകം ജില്ലയിലെ ഭൂരിഭാഗം ആദിവാസി കോളനികളിലും പൊലീസെത്തി ആവശ്യമായ സഹായം ഉറപ്പാക്കിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലും ഓരോ ദിവസവും കോളനികള്‍ സന്ദര്‍ശിക്കുന്നുണ്ട്.

Story Highlights: coronavirus, wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top