പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ലോക്ക്ഡൗണ്‍ നീട്ടുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. ലോക്ക്ഡൗണ്‍ നീട്ടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഏഴ് നിര്‍ദേശങ്ങള്‍ പൊള്ളയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നേരത്തെ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
വ്യത്യസ്ത ജനവിഭാഗങ്ങളെ പരിഗണിക്കാതെ എല്ലാവര്‍ക്കുമായി ഒരുപോലെ നടപ്പാക്കിയ ലോക്ക്ഡൗണ്‍ രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത ദുരിതങ്ങളും ക്ലേശങ്ങളുമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദരിദ്രര്‍ക്കുള്ള ഒരു സഹായവും പ്രഖ്യാപിക്കാതെയാണ് പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ നീട്ടിയതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല കുറ്റപ്പെടുത്തി. സാമ്പത്തിക പാേക്കജോ മധ്യവര്‍ഗത്തിന് അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിനെക്കുറിച്ചോ പരാമര്‍ശമില്ലാത്ത പ്രഖ്യാപനമാണ് പ്രധാനമന്ത്രി നടത്തിയതെന്നും ദരിദ്രര്‍ക്കും മധ്യവര്‍ഗത്തിനും കൃത്യമായ സഹായം ആവശ്യമാണെന്നും സുര്‍ജേവാല പറഞ്ഞു.
Story highlights-lockdown,congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here