ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിഷുക്കൈനീട്ടമായി പിപിഇ കിറ്റുകള്‍ വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ

കൊവിഡ് 19 മഹാമാരിയെ പ്രതിരോധിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിഷുക്കൈനീട്ടവുമായി ഡിവൈഎഫ്‌ഐ. കൊറോണ പ്രതിരോധത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഒരുക്കുന്ന പിപിഇ കിറ്റുകളാണ് ഇത്തവണത്തെ ഡിവൈഎഫ്‌ഐയുടെ വിഷുക്കൈനീട്ടം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും കൊവിഡ് ചികിത്സാകേന്ദ്രങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 500 ഓളം പിപിഇ കിറ്റുകളാണ് ഡിവൈഎഫ്‌ഐ എത്തിച്ച് നല്‍കുന്നത്.

ഡിവൈഎഫ്‌ഐയുടെ ഓരോ ബ്ലോക്ക് കമ്മിറ്റിയും രണ്ട് പിപിഇ കിറ്റുകളുടെ പണം നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ നിരവധി കമ്മിറ്റികള്‍ കൂടുതല്‍ പിപിഇ കിറ്റുകള്‍ക്കായി പണം നല്‍കി. വിഷുദിനത്തില്‍ സംസ്ഥാനത്ത് ഉടനീളം കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് അരി സംഭവന ചെയതതിന് പുറമെയാണ് പിപിഇ കിറ്റുകള്‍ വിഷുക്കൈനീട്ടമായി നല്‍കുന്നത്.

 

Story Highlights- DYFI distributes PPE kits to health workers, vishu kaineetam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top