കൊവിഡ് ; വയനാട്ടില്‍ ബോധവത്കരണവുമായി വനംവകുപ്പും രംഗത്ത്

വയനാട്ടിലെ ചെതലയം കാടിനുളളിലെ ആദിവാസി കോളനികളില്‍ കൊവിഡ് രോഗവ്യാപനത്തിനെതിരെ ബോധവത്കരണവുമായി വനംവകുപ്പും. ചെതലത്ത് റെയ്ഞ്ച് പരിധിയില്‍ വരുന്ന അമ്പതിലധികം കോളനികളില്‍ കഴിഞ്ഞ മൂന്നാഴ്ച്ചയായി കൊവിഡ് വ്യാപനം തടയുന്നതിനായി ഗോത്രഭാഷയില്‍ ബോധവത്കരണ നടത്തുകയാണ് വനപാലകര്‍.
കൊടും വനത്തിനുള്ളിലെ ആദിവാസി കോളനികളില്‍ വനപാലക സംഘം എത്തുന്നത് ഏറെ സാഹസപ്പെട്ടാണ്. പലയിടങ്ങളിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യകിറ്റുകളും ചികിത്സാ സഹായങ്ങളും എത്തിച്ചു നല്‍കുന്നുണ്ട്. മാസ്‌ക്കുകളും എല്ലാ കോളനികളിലും വിതരണം ചെയ്ത് വരികയാണ്.
കൈകഴുകുന്നതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുകയും ശാസ്ത്രീയമായ രീതിയില്‍ കൈകഴുക്കാന്‍ കോളനികളില്‍ ഉള്ളവരെ പരിശീലിപ്പിക്കുയുമാണ് വനപാലകര്‍ ചെയ്യുന്നത്.
Story highlights-Forest department, raising covid awareness, Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here