Advertisement

തെരുവില്‍ കഴിഞ്ഞവര്‍ക്ക് വിഷുസദ്യയൊരുക്കി കോഴിക്കോട് ജില്ലാഭരണകൂടം

April 14, 2020
1 minute Read

കോഴിക്കോട്ട് തെരുവില്‍ കഴിഞ്ഞിരുന്നവര്‍ക്ക് ഈ വിഷു വ്യത്യസ്ഥമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി വിഷു സദ്യ കഴിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണിവര്‍. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് തെരുവിലെ മക്കള്‍ക്കായി വിഷുസദ്യ ഒരുക്കിയത്.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് നഗരത്തില്‍ മാത്രം തെരുവില്‍ കഴിയുന്ന 671 പേരെയാണ് മാറ്റി പാര്‍പ്പിച്ചത്. പുതിയ വാസസ്ഥലവുമായി ഒത്തുപോകാന്‍ അവര്‍ ആദ്യമൊന്ന് മടിച്ചിരുന്നു. എന്നാല്‍, രാവിലെ കണി കണ്ട് ഉണര്‍ന്ന്, വിഷു കൈനീട്ടവും വിഷു കോടിയും വാങ്ങി സദ്യ ഉണ്ട് ഉറങ്ങാന്‍ പോകുന്ന ആദ്യ വിഷുവാണ് വരാനിരുന്നതെന്ന് ഇവര്‍ കരുതി കാണില്ല. ഇവര്‍ക്ക് കൊവിഡ് നല്‍കിയത് ജീവിതത്തില്‍ മറക്കാനാവാത്ത വിഷുവാണ്.

ഏതൊരു ദുരന്ത കാലത്തും മറന്ന് പോകുന്ന ഇവരെ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ കനിവിന്റെ കരുത്താണ് സുരക്ഷിതരാക്കിയതാക്കിയത്. അല്ഹിന്ദ് ചാരിറ്റബിള്‍ ഫൗണ്ടേഷനാണ് ഭക്ഷണം ഒരുക്കി നല്‍കുന്നത്. തണല്‍ ഉള്‍പെടെ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് പ്രവര്‍ത്തനം. ലോക്ക്ഡൗണ്‍ മാറിയാല്‍ ഇവര്‍ വീണ്ടും തെരുവിലേക്കിറങ്ങേണ്ടി വരുമോ എന്ന ചോദ്യത്തിനും മറുപടിയുണ്ട്. വീടും ബന്ധുക്കളും ഇല്ലാത്തവരെ പുനരധിവാസിപ്പിക്കാനുള്ള പദ്ധതികളും ഒപ്പം ഒരുക്കുന്നുണ്ട്.

Story Highlights: coronavirus, vishu,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top